മസ്കറ്റ് ഫെസ്റ്റിവൽ 2020 ൽ സ്വകാര്യ കമ്പനികൾക്ക് നിക്ഷേപാവസരം
സ്വകാര്യ കമ്പനികൾക്ക് മസ്കറ്റ് ഫെസ്റ്റിവൽ 2020 ൽ ഭാഗമാകാനും നിക്ഷേപിക്കാനും അവസരമുണ്ടാകുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു.

തീയേറ്റർ ഷൊ, സംഗീത മേള, തുടങ്ങി വിവിധ ഇനം പരിപാടികളിൽ ഭാഗമാകാനും ആശയ രൂപീകരണത്തിനും സ്വകാര്യ മേഖലക്ക് സൗകര്യമൊരുക്കും.
2020 ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെയാണു മസ്ക്കറ്റ് ഫെസ്റ്റിവൽ നടക്കുന്നത്. നസീം പാർക്ക്, അൽ അമീറത് പാർക്ക്, ഖുറും അൽ മദീന ഓഡിറ്റോറിയം എന്നിവിടങ്ങളിലാണു പരിപാടികൾ നടക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
