തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarSaudi ArabiaTop Stories

രണ്ട് വർഷത്തോളമായി തുടരുന്ന ഉപരോധത്തിനിടെ ഖത്തർ അമീറിൻ്റെ വിമാനം സൗദിയിൽ ലാൻ്റ് ചെയ്തു

സൗദി, യു എ ഇ, ബഹ്രൈൻ, ഈജിപ്ത് തുടങ്ങിയ അറബ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിനു രണ്ട് വയസ്സ് പൂർത്തിയാകാനിരിക്കേ കഴിഞ്ഞ ദിവസം ഖത്തറിൽ നിന്നുള്ള വിമാനം ജിദ്ദയിൽ ലാൻ്റ് ചെയ്തത് മാധ്യമ ശ്രദ്ധ നേടി.

ഖത്തർ അമീറിൻ്റെ ഔദ്യോഗിക വിമാന വ്യൂഹത്തിൽ പെട്ട ഒരു വിമാനമായിരുന്നു കഴിഞ്ഞ ദിവസം ജിദ്ദയിൽ ലാൻ്റ് ചെയ്തത്.

സൗദി ഭരണാധികാരി സല്മാൻ രാജാവ് ഖത്തർ അമീറിനെ മക്കയിൽ നടക്കുന്ന ഉച്ചകോടിക്ക് ക്ഷണിച്ച സാഹചര്യത്തിൽ അത് സംബന്ധിച്ചുള്ള പ്രാരംഭ ചർച്ചകൾക്ക് എത്തിയ ഖത്തരി സംഘമായിരിക്കാം വിമാനത്തിലുണ്ടായിരുന്നത് എന്നാണു വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്