തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

50 മില്ല്യൻ റിയാൽ നിരസിച്ചു; മകൻ്റെ ഘാതകനു മാപ്പ് നൽകി

മേജർ ജനറൽ ഖാലിദ് അൽ അൻസി തൻ്റെ മകൻ്റെ കൊലപാതകിക്ക് മാപ്പ് നൽകിയതിനാൽ പ്രതി വധ ശിക്ഷയിൽ നിന്നൊഴിവായി.

തൻ്റെ മകൻ ഫാരിസിനെ വധിച്ച അബ്ദുല്ല ബിൻ ആയിദ് ഖഹ്താനിക്കാണു മേജർ ജനറൽ ഖാലിദ് അൽ അൻസി മാപ്പ് നൽകിയത്.

സൗദി നാഷണൽ ഗാർഡ് മന്ത്രി പ്രിൻസ് അബ്ദുല്ല ബിൻ ബന്ദറും മറ്റു പ്രമുഖരും ഈ വിഷയത്തിൽ ഇടപെട്ടിരുന്നു.

50 മില്ല്യൻ റിയാൽ അഥവാ 93 കോടിയിലധികം രൂപ മാപ്പ് നൽകുന്നതിനു പകരമായി മേജർ ജനറൽ ഖാലിദിനു ഓഫർ ചെയ്തെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.

അല്ലാഹുവിൻ്റെ പ്രീതിക്ക് വേണ്ടിയും അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ്റെയും മറ്റു പ്രമുഖരുടെയും നിർദ്ദേശങ്ങൾ മാനിച്ചുമാണു താൻ മാപ്പ് നൽകുന്നതായി മേജർ ജനറൽ അറിയിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്