ഇഫ്താർ വിരുന്നും, എരഞ്ഞോളി മൂസ അനുസ്മരണവും
റിയാദ്: റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല) ഇഫ്‌താർ വിരുന്നും, എരഞ്ഞോളി മൂസ അനുസ്മരണവയും സംഘടിപ്പിച്ചു. പ്രസിഡന്റ് വാസുദേവൻ പിള്ള, വൈസ് പ്രസിഡന്റ് എസ്.പി ഷാനവാസ്, ഇല്യാസ് മണ്ണാർക്കാട്, ഗിരിദാസ് ഭാസ്കർ, ഗോപകുമാർ എന്നിവർ ഇഫ്താർ സന്ദേശങ്ങൾ നൽകി.

മാപ്പിള ഗാന രംഗത്ത് എരഞ്ഞോളി മൂസയുടെ അഭാവം വലിയൊരു നഷ്ടം തന്നെയാണ് എന്ന് ഇല്യാസ് അഭിപ്രായപ്പെട്ടു.
റിംല ഭാരവാഹികളും മറ്റു അതിഥികളും ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. 2019 നവംബറിൽ വാർഷികത്തോടനുബന്ധിച്ച് ഒരു മ്യൂസിക്കൽ മെഗാഷോ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിക്കുകയുണ്ടായി. മാത്യു ജേക്കബ്, ജോജി കൊല്ലം, ഇബ്രാഹിം, എന്നിവർ ഇതിന് നേതൃത്വം നൽകി,
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
