ലെവിയില്ലാത്ത വിസ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത
സൗദി പൗരന്മാർക്ക് പുതിയ 3 പ്രഫഷനുകളിൽ കൂടി ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ തൊഴിൽ മന്ത്രാലയം അനുമതി നൽകിയതായി പ്രമുഖ സൗദി ദിനപത്രം അൽ മദീന റിപ്പോർട്ട് ചെയ്തു.
പ്രൈവറ്റ് ട്യൂഷൻ ടീച്ചർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് എന്നീ പ്രഫഷനുകളിലാണു പുതിയ വിസകൾ അനുവദിക്കുക.
ഗാർഹിക തൊഴിലാളികൾക്ക് ലെവി ഉണ്ടാകില്ലെന്നതിനാൽ പുതിയ പ്രഫഷനുകളിൽ വിസ ഇഷ്യു ചെയ്യുന്നതോടെ സൗദിയിലേക്ക് പ്രവാസികൾ ധാരാളമായി ഒഴുകാൻ സാധ്യതയുണ്ട്.
2020 ജനുവരിയോടെ ലെവി വീണ്ടും വർധിക്കുമെന്നതിനാൽ പലരും ഗാർഹിക തൊഴിൽ വിസകളിൽ അഭയം തേടുന്ന പ്രവണതയാണുള്ളത്.
നിലവിൽ ഹൗസ് ഡ്രൈവർ, വേലക്കാർ, നഴ്സ്, കുക്ക് തുടങ്ങിയവരെ ഗാർഹിക തൊഴിൽ വിസയിൽ റിക്രൂട്ട് ചെയ്യാൻ സാധിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa