തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ചു

സൗദിയിലെ അൽ ഹസയിൽ മലയാളി യുവാവിനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി എം ആർ എസ് ഹൗസിൽ ശിഹാബുദ്ദീനാണു ഉറക്കത്തിൽ മരിച്ചത്. 42 വയസ്സായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ശിഹാബ് ഇന്ന് രാവിലെ എഴുന്നേൽക്കാതായപ്പോൾ കൂടെയുള്ള സുഹൃത്ത് വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണു മരിച്ച വിവരം അറിയുന്നത്.

നേരത്തെ സൗദിയിൽ ജോലി ചെയ്തിരുന്ന ശിഹാബുദ്ദീൻ 6 വർഷത്തെ ഇടവേളക്ക് ശേഷം സൗദിയിൽ തിരികെയെത്തിയത് 5 വർഷം മുംബായിരുന്നു.

വാൻ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്ന ശിഹാബുദ്ദീൻ എട്ട് മാസം മുംബായിരുന്നു നിലവിൽ ജോലി ചെയ്യുന്ന കംബനിയിൽ പ്രവേശിച്ചത്.

ഭാര്യയും മൂന്നു മക്കളുമടങ്ങുന്നതാണു ശിഹാബുദ്ദീൻ്റെ കുടുംബം. മയ്യിത്ത് സൗദിയിൽ തന്നെ ഖബറടക്കുമെന്നാണു ബന്ധപ്പെട്ടവർ അറിയിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്