പോലീസ് വേഷത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗം; ജിദ്ദയിൽ 3 പേരുടെ വധ ശിക്ഷ നടപ്പാക്കി
ജിദ്ദയിൽ പോലീസുകാരായി അഭിനയിച്ച് വീട്ടിൽ കയറി മാനഭംഗം നടത്തിയ 3 പേരുടെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
2 സൗദി പൗരന്മാരും ഒരു പാകിസ്ഥാനിയുമായിരുന്നുപ്രതികൾ. കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു മാനഭംഗം നടത്തിയത്.
പ്രതികൾ അതേ വീട്ടിൽ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന ഒരു സ്ത്രീക്കു നേരെയും മാനഭംഗ ശ്രമം നടത്തുകയും ചെയ്തിരുന്നു.
പ്രതികൾ മദ്യം കഴിച്ചായിരുന്നു കുറ്റ കൃത്യം നടത്തിയതെന്നാണു റിപ്പോർട്ടുകൾ പറയുന്നത്.
പ്രതികൾ കുറ്റക്കാരാണെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെത്തുടർന്ന് കോടതി വധ ശിക്ഷ വിധിക്കുകയും വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
