Sunday, September 22, 2024
Saudi ArabiaTop Stories

വിശുദ്ധ കഅബയുടെ കിസ്‍വ ഉയർത്തിക്കെട്ടി

മക്ക: ഹജ്ജിനു മുന്നോടിയായി വിശുദ്ധ കഅബയുടെ കിസ് വ ഉയർത്തിക്കെട്ടി. 3 മീറ്റർ ഉയർത്തിയ സ്ഥാനത്ത് വെള്ള തുണി കൊണ്ട് മൂടിയിട്ടുണ്ട്.

എല്ലാ വർഷവും ഹജ്ജിനു മുംബായി കിസ് വ ഉയർത്തുന്നത് പതിവാണ്. തീർഥാടകർ അധികരിക്കുമ്പോൾ കിസ്‌വയിൽ പിടിച്ച് കേട് പാടുകൾ സംഭവിക്കാതിരിക്കാനാണു ഉയർത്തിക്കെട്ടുന്നത്.

കിസ് വ ഫാക്ടറിയിൽ ജോലി ചെയ്യുന്ന 50 തൊഴിലാളികൾ കിസ് വ ഉയർത്തിക്കെട്ടുന്ന ഉദ്യമത്തിൽ പങ്കാളികളായതായി ഹറം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഹജ്ജ് കർമ്മങ്ങൾ പൂർത്തിയായ ശേഷമാണു ഇനി കിസ് വ താഴ്ത്തിക്കെട്ടുക. അതേ സമയം അറഫാ ദിനത്തിൽ കഅബക്ക് പുതിയ കിസ് വ അണിയിക്കുകയും ചെയ്യും.

വിശുദ്ധ ഹജ്ജ് കർമ്മത്തിനായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർ പുണ്യ ഭൂമികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്