തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഹൂത്തി ആസ്ഥാനത്ത് സഖ്യ സേനയുടെ തിരിച്ചടി തുടങ്ങി

സൗദിയിലേക്ക് തുടർച്ചയായി പ്രകോപനപരമായ അഴിച്ചു വിട്ട ഹൂത്തികൾക്കെതിരെയുള്ള സഖ്യ സേനയുടെ ഓപ്പറേഷൻ ആരംഭിച്ചു.

യമൻ തലസ്ഥാനമായ സൻ ആയിലെ ഹൂത്തികളുടെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണു സഖ്യ സേന ആക്രമണം നടത്തിയതെന്ന് സഖ്യ സേന വാക്താവ് കേണൽ മാലികി അറിയിച്ചു.

ഹൂത്തികളുടെ 5 വ്യോമ പ്രതിരോധ കേന്ദ്രങ്ങളും ബാലിസ്റ്റിക് മിസൈൽ ശേഖരങ്ങളുമായിരുന്നു പ്രധാനമായും സഖ്യ സേന ലക്ഷ്യം വെച്ചത്.

സാധാരണക്കാർക്ക് അപകടം സംഭവിക്കാതിരിക്കാൻ ആക്രമണം നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കാൻ ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് സൗദിയിലെ നിരവധി സിവിലിയൻ കേന്ദ്രങ്ങളിലേക്കാണു ഹൂത്തികൾ സമീപ ദിനങ്ങളിൽ ആക്രമണങ്ങൾ നടത്തിയിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്