സൗദിയിൽ പോണോഗ്രാഫിയുമായി ബന്ധപ്പെടുന്നവർക്ക് 30 ലക്ഷം റിയാൽ പിഴ
അശ്ലീല ദൃശ്യങ്ങൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്നവർക്ക് സൗദി പബ്ളിക് പ്രോസിക്യൂഷൻ ശക്തമായ മുന്നറിയിപ്പ് നൽകി.
അത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്നത് വൻ ക്രിമിനൽ കുറ്റമാണെന്ന് പബ്ളീക് പ്രോസിക്യൂഷൻ ഓഫീസ് ചൊവ്വാഴ്ച ഓർമ്മപ്പെടുത്തി.
അത്തരം കേസുകളിലെ പ്രതികൾക്ക് 5 വർഷം വരെ തടവും 30 ലക്ഷം റിയാൽ വരെ പിഴയും ഒന്നിച്ചോ അല്ലെങ്കിൽ ഇവയിൽ ഏതെങ്കിൽ ഒന്നോ അനുഭവിക്കേണ്ടി വരും.
പോണോഗ്രാഫി നിർമ്മാണം, പ്രസിദ്ധീകരണം, പ്രചരണം എന്നിവ വിലക്കുന്ന ഐ ടി ക്രൈം ലോ പ്രകാരമാണു ശിക്ഷാ നടപടികളെന്ന് റിപ്പോർട്ടിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa