തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

”എന്നെ വിളിക്കാത്തതെന്തേ എന്റെ ഹബീബേ….ജിദ്ദയിൽ മരണപ്പെട്ട ആസിഫിന്റെ ഓർമ്മയിൽ വിങ്ങി സുഹൃത്തുക്കൾ

ജിദ്ദയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ട മലപ്പുറം വൈലത്തുർ സ്വദേശി ആസിഫിന്റെ ഓർമ്മയിൽ വിങ്ങുകയാണ് സുഹൃത്തുകളും സഹ പ്രവർത്തകരുമെല്ലാം.

ജിദ്ദയിലെ ഹയ്യുസ്സാമിറിൽ വെച്ചായിരുന്നു കഴിഞ്ഞ ദിവസം വൈലത്തുർ ഇട്ടിലാക്കൽ സ്വദേശി അരിക്കാട് നിരപ്പിൽ ബിയ്യാത്തിയിൽ മുഹമ്മദ് എന്ന ബാപ്പുവിൻ്റെ മകൻ ആസിഫ് (25) ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടത്.

നാലു വർഷം മുബ് പ്രവാസ ലോകത്തെത്തിയ ആസിഫ് ഇത് വരെ നാട്ടിൽ പോയിട്ടില്ലായിരുന്നു. അവിവാഹിതനായ ഈ ചെറുപ്പക്കാരൻ ഈ ബലി പെരുന്നാളിനു നാട്ടിൽ പോകാനിരിക്കുകയായിരുന്നു.

ആസിഫ് ചെറുപ്പകാലത്ത് പാടിയ ”എന്നെ വിളിക്കാത്തതെന്തേ എൻ്റെ ഹബീബെ” എന്ന പ്രശസ്തമായ പാട്ട് സോഷ്യൽ മീഡിയകളിൽ പങ്ക് വെച്ച സുഹൃത്തുക്കൾ നിരവധി സാഹിത്യോത്സവ് മത്സരങ്ങളിൽ ആസിഫ് ജേതാവായത് ഓർത്തെടുക്കുന്നു.

ഐ സി ഫ് , ആർ എസ് സി പ്രവർത്തകനായിരുന്ന ആസിഫിൻ്റെ മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സാന്ത്വനം വിംഗിൻ്റെ കീഴിൽ നടക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്