സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള പെരുന്നാൾ അവധി ദിനങ്ങൾ അറിയാം
സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് പെരുന്നാൾ അവധി 4 ദിവസമായിരിക്കുമെന്ന് സൗദി തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു.
ദുൽ ഹിജ്ജ 9 അഥവാ അറഫാ ദിനം മുതൽ 4 ദിവസമായിരിക്കും സ്വകാര്യ മേഖലക്ക് ഈദ് അവധി അനുവദിക്കപ്പെടുക. ചുരുങ്ങിയത് 4 ദിവസം ലീവ് നൽകൽ കംബനികൾക്ക് നിർബന്ധമാണു.
കഴിഞ്ഞ ദിവസം പൊതു മേഖലാ സ്ഥാപനങ്ങൾക്കുള്ള അവധി പ്രഖ്യാപിച്ചിരുന്നു. സൗദി സിവിൽ സർവീസ് മന്ത്രാലയമാണ് അവധി സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വിട്ടത്.
ദുൽ ഹിജ്ജ 5 അഥവാ ആഗസ്ത് 6 ചൊവ്വാഴ്ച മുതലാണ് പൊതു മേഖലാ ജീവനക്കാർക്ക് ബലി പെരുന്നാൾ അവധി ആരംഭിക്കുക. അഥവാ ആഗസ്ത് 5 തിങ്കൾ ആയിരിക്കും അവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തി ദിനം .
ദുൽ ഹിജ്ജ 17 അഥവാ ആഗസ്ത് 18 ഞായറാഴ്ച മുതൽ അവധിക്ക് ശേഷം സർക്കാർ ഓഫിസുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുമെന്നും മന്ത്രാലയത്തിൻ്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa