തിങ്കളാഴ്‌ച, ജൂൺ 8, 2026
Dammam

ബുറൈദ കെ എം സി സി ഫുഡ്ബോൾ ടൂർണ്ണമെൻറിന്റെ ലോഗോ പ്രകാശനം ചെയ്തു.

ബുറൈദ: ബലി പെരുന്നാൾ ദിനത്തിൽ ബുറൈദ കെ എം സി സി സംഘടിപ്പിക്കുന്ന അഞ്ചാമത് ഫുഡ്ബോൾ ടൂർണ്ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. ബുറൈദ ബലദിയ പാർക്ക് ഫുഡ്ബോൾ ഗ്രൗണ്ടിൽ വെച്ച്, കെ എം സി സി പ്രവർത്തകരുടെയും ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ടീം മാനേജ്മെന്റിന്റെയും സാന്നിധ്യത്തിൽ ബുറൈദ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അനീസ് ചുഴലിയാണ് ലോഗോയുടെ പ്രകാശന കർമ്മം നിർവ്വഹിച്ചത്.

ടുർണ്ണമെന്റിന്റെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എട്ടു ടീമുകളാണ് പെരുന്നാൾ ദിനരാത്രി ആഘോഷമാക്കുന്ന ടൂർണ്ണമെൻറിൽ മാറ്റുരക്കുന്നത്. റിയൽ സ്റ്റാർ ബുറൈദ, ജൂബിലി സ്‌ട്രൈക്കേഴ്‌സ് ബുറൈദ,  കത് കൂത്ത്‌ സൂപ്പർ സോക്കർ ബുഖൈറിയ , എഫ് സി ബുറൈദ, നെസ്റ്റോ കെ എസ് എ, എന്നീ അഞ്ച് ടീമുകളെ കൂടാതെ ദമ്മാം, ഹായിൽ, റിയാദ് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് ടീമുകളുമാണ് ടൂർണ്ണമെന്റിൽ മത്സരിക്കുന്നത്.

മത്സരത്തിന്റെ കുറ്റമറ്റ നടത്തിപ്പിനായി റിഫ (റിയാദ് ഫുഡ്ബോൾ അസോസിയേഷൻ) റഫറിമാരാണ് ടൂർണ്ണമെന്റിലെ മത്സരങ്ങൾ നിയന്ത്രിക്കുക. ആയിരക്കണക്കിന് കാണികളെ ഉൾക്കൊള്ളാൻ സാധിക്കുന്ന ശർക്ക് ജാലിയാത്ത് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. പെരുന്നാൾ ദിനമായതിനാൽ മികച്ച രീതിയിൽ കാണികളുടെ പങ്കാളിത്തമുണ്ടാവുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. ചെയർമാൻ സക്കീർ മാടാല, ജനറൽ കൺവീനർ സക്കീർ കൈപ്പുറം, ട്രഷറർ ബഷീർ ഒതായി, എന്നിവരുടെ നേത്ര്ത്വത്തിലുള്ള സ്വാഗതസംഘം കമ്മിറ്റിയാണ് ടൂർണ്ണമെന്റിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group