വ്യാഴാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രിം കോടതി ആഹ്വാനം ചെയ്തു
ഈ വരുന്ന വ്യാഴാഴ്ച ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി രാജ്യത്തെ മുഴുവൻ വിശ്വാസികളോടും ആവശ്യപ്പെട്ടു. വ്യാഴാഴ്ച ദുൽ ഖഅദ് 29 ആയതിനാലാണ് മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം ചെയ്തിട്ടുള്ളത്.

ആരെങ്കിലും നഗന നേത്രങ്ങൾ കൊണ്ടോ ഉപകരണങ്ങൾ ഉപയോഗിച്ചോ മാസപ്പിറവി ദർശിച്ചാൽ ഉടൻ അടുത്തുള്ള കോടതിയിൽ വിവരം അറിയിച്ച് കണ്ട വിവരം സാക്ഷ്യപ്പെടുത്തണം. അല്ലെങ്കിൽ കോടതിയിൽ വിവരം എത്തിക്കാനുള്ള സഹായക കേന്ദ്രങ്ങളെ സമീപിക്കണം.
മാസപ്പിറവി നിരീക്ഷണത്തിനായി വിവിധ ഭാഗങ്ങളിൽ രൂപീകരിച്ച കമ്മിറ്റികളുമായി സാധിക്കുന്നവർ സഹകരിക്കണമെന്നും പൊതു നന്മയിൽ എല്ലാവരും ഒരുമിക്കണമെന്നും സുപ്രീം കോടതി ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
