സിറിയൻ തീർത്ഥാടക മക്കയിൽ 4 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി
ഹജ്ജിനെത്തിയ സിറിയൻ യുവതി മക്കയിൽ 4 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഗർഭം ചുമന്ന് 34 ആഴ്ച മാത്രം പൂർത്തിയായപ്പോഴാണു സംഭവം.
മക്കയിൽ നടന്ന എമർജൻസി സിസേറിയൻ വിജയകരമായിരുന്നുവെന്ന് സൗദി ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
23 വയസ്സ് മാത്രമായിരുന്നു മാതാവിനു പ്രായം . ഇത് അവരുടെ രണ്ടാമത്തെ ഗർഭമായിരുന്നു. അഞ്ച് വർഷം മുംബായിരുന്നു ആദ്യ പ്രസവം.
സിസേറിയനിലൂടെ പുറത്തെടുത്ത കുട്ടികളിൽ രണ്ട് പേർ ആൺകുട്ടികളും രണ്ട് പേർ പെൺകുട്ടികളുമാണ്. കുട്ടികൾക്ക് 1300 ഗ്രാം നും 1800 ഗ്രാം നും ഇടയിൽ തൂക്കമുണ്ട് .
ആശുപത്രി അധികൃതർ നൽകിയ എമർജൻസി പരിഗണനക്ക് കുട്ടികളുടെ പിതാവ് നന്ദി അറിയിച്ചു. രണ്ട് കുട്ടികൾ ആരോഗ്യത്തോടെ ഇരിക്കുന്നുണ്ട്. രണ്ട് പേർക്ക് ശ്വാസ തടസ്സം നേരിടുന്നതിനാൽ പ്രത്യേക പരിചരണത്തിലാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa