Sunday, September 22, 2024
QatarTop Stories

ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്‍ഡിഗോ എയര്‍ലൈൻസിന്റെ പുതിയ സർവീസുകൾ

ദോഹ ഖത്തർ : ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് പുതിയ രണ്ട് സർവീസുകൾ കൂടി ആരംഭിക്കുന്നു.

ഹൈദരാബാദിലേക്കും ഡല്‍ഹിയിലേക്കുമാണ് പുതിയ രണ്ട് പ്രതിദിന സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നത്. അടുത്ത മാസം പതിനാറിനാണ് സർവീസ് ആരംഭിക്കുന്നത്.

നിലവിൽ ദോഹയില്‍ നിന്നും ഡല്‍ഹി ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്. ഇത് കൂടാതെയാണ് ഓരോ അധിക സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ നിന്ന് രാത്രി 08.20-ന് പുറപ്പെടുന്ന വിമാനം രാത്രി പത്തിന് ദോഹയിലെത്തും. തിരിച്ച്‌ രാത്രി പതിനൊന്ന് മണിക്ക് പുറപ്പെടുന്ന വിമാനം രാവിലെ 05.15-ന് ഡല്‍ഹിയിലെത്തും.

ഹൈദരബാദില്‍ നിന്നും ഇന്ത്യന്‍ സമയം രാത്രി 11.40-ന് പുറപ്പെടുന്ന വിമാനം ഖത്തർ സമയം പുലര്‍ച്ചെ 01.25-ന് ദോഹയിലെത്തും. തിരിച്ച്‌ ദോഹയില്‍ നിന്നും പുലര്‍ച്ചെ 02.25-ന് പുറപ്പെടുന്ന വിമാനം ഹൈദരാബാദില്‍ രാവിലെ 09.05നെത്തുന്ന രീതിയിലാണ് സമയക്രമം.നിലവിൽ രണ്ട് സർവീസുകൾക്കും ഡിസംബര്‍ 31 വരെ ബുക്കിങ് ലഭ്യമാണ്.

യാത്രക്കാരുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദോഹയില്‍ നിന്നും ഒന്പത് സര്‍വീസുകൾ നടത്തുന്നുണ്ട്. ഡല്‍ഹിക്കും ഹൈദരാബാദിനും പുറമെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം മുംബൈ, അഹമ്മദാബാദ്, ചെന്നൈ, എന്നിവിടങ്ങളിലേക്കാണ് ഇന്‍ഡിഗോ സര്‍വീസുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q