തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

ഭർത്താവിന്റെ സ്നേഹത്തിൽ വീർപ്പ് മുട്ടി ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ടു

യു എ ഇ: തന്നെ നന്നായി സ്നേഹിക്കുന്ന ഭർത്താവിനെ ലഭിക്കുക എന്നത് ഓരോ സ്ത്രീകളുടെയു അഭിലാഷമായിരിക്കാം. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായൊരു കഥയാണു യു എ ഇയിൽ സംഭവിച്ചത്.

തൻ്റെ ഭർത്താവ് തന്നെ അമിതമായി സ്നേഹിക്കുന്നുവെന്ന് പറഞ്ഞാണു യു എ ഇയിലെ ഫുജൈറയിലെ ശരീഅ കോർട്ടിൽ ഒരു യുവതി വിവാഹ മോചനം ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുള്ളത്.

ഭർത്താവിൻ്റെ സ്നേഹത്തിൽ ഞാൻ വീർപ്പു മുട്ടുകയാണെന്നു പറഞ്ഞ യുവതി അദ്ദേഹം തന്നോട് കൂടുതൽ ദയാലുവാകുന്നുവെന്നത് അസഹനീയമാണെന്നും വെളിപ്പെടുത്തുന്നു. ഇത് വരെ അദ്ദേഹം തന്നോട് കയർത്ത് സംസാരിച്ചിട്ടില്ല. പലപ്പോഴും തനിക്കുള്ള ഭക്ഷണം പോലും ഭർത്താവാണു പാചകം ചെയ്യുന്നത്.

ഇത് വരെ വിവാഹ ജീവിതത്തിൽ ഒരു അസ്വരാസ്യങ്ങളുമുണ്ടായിട്ടില്ല, എന്തെങ്കിലും പ്രശ്നം സൃഷ്ടിക്കാൻ താൻ ശ്രമിച്ചിട്ടും അദ്ദേഹം എല്ലാം മാപ്പ് ചെയ്യുകയും തനിക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. എന്നെല്ലാമാണു യുവതിയുടെ വാദം. അതേ സമയം താൻ നല്ലൊരു ഭർത്താവാകാനാണു ശ്രമിച്ചതെന്നും ഭാര്യയുടെ വിവാഹ മോചനത്തിനുള്ള അപേക്ഷ തള്ളണമെന്നും ഭർത്താവ് കോടതിയോട് ആവശ്യപ്പെട്ടു. ഏതായാലും പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ കോടതി സമയം അനുവദിച്ചിരിക്കുകയാണ്.

സ്നേഹിക്കുന്നതൊരു തെറ്റാണോ എന്ന തലക്കെട്ടിൽ അറബ് സോഷ്യൽ മീഡിയകളിൽ പ്രസ്തുത സംഭവം വലിയ ചർച്ചകൾക്ക് വിധേയമായിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്