പദവി ശരിയാക്കാത്ത സ്ഥാപനങ്ങൾക്ക് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
സൗദിയിൽ ഇനിയും പദവി ശരിയാക്കാതെ മുന്നോട്ട് പോകുന്ന സ്ഥാപനങ്ങൾക്ക് സൗദി തൊഴിൽ മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്‌ഹി ശക്തമായ മുന്നറിയിപ്പ് നൽകി.

സ്ഥാപനങ്ങളെ തൊഴിൽ മന്ത്രാലയം നിഷ്ക്കർഷിച്ച നിയമങ്ങൾ നടപ്പിലാക്കുന്നതിനു പ്രേരിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞു.
ഇനിയും നിയമം അനുസരിച്ച് പദവി ശരിയാക്കാത്ത സ്ഥാപനങ്ങൾക്കുള്ള സർക്കാർ സേവനങ്ങൾ നിർത്തി വെക്കും.
അത്തരം സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുകയും പദവി ശരിയാക്കാൻ ഒരു മാസം സമയം അനുവദിക്കുകയും ചെയ്യും.
തൊഴിൽ മന്ത്രാലയത്തിന്റെ നടപടിക്രമമനുസരിച്ച് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ മറ്റു സർക്കാർ ഏജൻസികളുടെയും സേവനം ലഭ്യമാകുന്നുണ്ട്.
സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്നതും മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങളിൽ പ്രധാനമാണു.

സ്ഥാപനങ്ങൾ അവരുടെ രേഖകൾ കോമേഴ്സ് ആന്റ് ഇൻവെസ്റ്റ്‌മന്റ് മന്ത്രാലയവുമായി ബന്ധപ്പെട്ട് അപ്ഡേറ്റ് ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സമീപ കാലത്ത് സൗദിയിലെ വിവിധ വാണിജ്യ മേഖലകളിൽ 70 ശതമാനം നിർബന്ധിത സൗദിവത്ക്കരണം നടപ്പിലാക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
