തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഹൈപ്പർലൂപിൽ റിയാദിൽ നിന്ന് ജിദ്ദയിലെത്താൻ 45 മിനുട്ട് മാത്രം

സൗദിയിൽ നടപ്പിലാക്കാൻ പോകുന്ന ഹൈപ്പർ ലൂപ്പ് ഗതാഗത സംവിധാനം വഴി റിയാദിൽ നിന്ന് ജിദ്ദയിൽ എത്താൻ ആവശ്യമായ സമയം വെറും 45 മിനുട്ട് മാത്രം ആയിരിക്കും എന്ന് പദ്ധതി സി ഇ ഒ ജെ വാൾഡർ അറിയിച്ചു.

നിലവിൽ റിയാദിൽ നിന്ന് ജിദ്ദയിൽ കരമാർഗ്ഗം എത്താൻ ഏകദേശം 9 മണിക്കൂർ സമയം ആവശ്യമാണ്.

റിയാദിൽ നിന്ന് അബുദാബിയിൽ എത്താൻ 48 മിനുട്ടും ജിദ്ദയിൽ നിന്ന് നിയോമിൽ എത്താൻ 40 മിനുട്ടും മാത്രമാണ് യാത്രാ സമയമെന്നും പദ്ധതി സി ഇ ഒ അറിയിച്ചു.

വിഷൻ 2030 പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പദ്ധതികളിൽ സുപ്രധാനമായതാണ് ഹൈപ്പർ ലൂപ്പ്.

വിർജിൻ കമ്പനിയുമായാണ് ഹൈപ്പർ ലൂപ്പ് പദ്ധതി പൂർത്തീകരണത്തിന് സൗദി അറേബ്യ കരാർ ഉറപ്പിച്ചിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്