തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

10 തവണ കാൽ നടയായെത്തി ഹജ്ജ് നിർവഹിച്ച വൃദ്ധൻ മരണപ്പെട്ടു

ഹായിൽ : പത്തു തവണ കാൽനടയായി വിശുദ്ധ മക്കയിലെത്തി ഹജ്ജ് നിർവ്വഹിച്ച വൃദ്ധൻ മരണപ്പെട്ടു.

സൗദിയിലെ ഹായിലിൽ നിന്നുള്ള മുഅതഖ് ത്വാലിഖ് അറശീദി എന്നയാളാണ് മരണപ്പെട്ടത്.

മരണ സമയത്ത് 130 വയസ്സായിരുന്നു മുഅതഖ് ത്വാലിഖ് റശീദിയുടെ പ്രായം.

ഹായിലിലെ ഏറ്റവും പ്രായം കൂടിയ പൗരനും മുഅതഖ് ത്വാലിഖ് റശീദി ആയിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തന്റെ ഗ്രാമത്തിൽ ഉള്ള ഒരു പള്ളിയിൽ ബാങ്ക് വിളിക്കുന്നയാളായി സേവനം ചെയ്യുകയായിരുന്നു അദ്ദേഹം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്