ഈ സൗദി പൗരനെ കണ്ടെത്തുന്നവർക്ക് വൻ തുക സമ്മാനം
വർഷങ്ങൾക്ക് മുമ്പ് കാണാതായ സൗദി പൗരനെ കണ്ടെത്തുന്നവർക്ക് വൻ പാരിഷോതികം പ്രഖ്യാപിച്ച് സൗദി കുടുംബം. നേരത്തെ പ്രഖ്യാപിച്ചിരുന്ന തുക കുടുംബം ഇപ്പോൾ ഉയർത്തിയിരിക്കുകയാണ് .

35 വർഷം മുമ്പ് നജ്‌റാനിൽ നിന്ന് ഖമീസ് മുശൈതിലേക്ക് ഓടിപ്പോയ ളാഫിൽ ആൽ താലിയ എന്ന സൗദി പൗരനെക്കുറിച്ചുള്ള വിവരങ്ങളോ സൂചനകളോ നല്കുന്നവർക്കാണ് കുടുംബം സമ്മാനം പ്രഖ്യാപിച്ചിരുന്നത്.

കാറ് കൊണ്ട് അഭ്യാസം കാണിച്ചതിന് തന്റെ പിതാവ് ശിക്ഷിക്കുമെന്ന് ഭയന്നായിരുന്നു ളാഫിൽ ആൽ താലിയ തന്റെ ഒരു സുഹൃത്തിനോടൊപ്പം ഖമീസ് മുശൈതിലേക്ക് ഓടിപ്പോയത്.
ഏഴ് മാസങ്ങൾക്ക് ശേഷം ളാഫിൽ ആൽ താലിയക്കൊപ്പം പോയിരുന്ന സുഹൃത്ത് നജ്‌റാനിൽ തിരിച്ചെത്തിയിരുന്നു. സുഹൃത്തിനോട് ളാഫിലിനെക്കുറിച്ച് ചോദിച്ചപ്പോൾ റിയാദിലേക്ക് പോയിട്ടുണ്ടെന്നാണ് മറുപടി നൽകിയത്.
ളാഫിലിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0565699942 എന്ന നമ്പറിൽ അറിയിക്കാൻ കുടുംബം അഭ്യർത്ഥിച്ചു . വിവരം ലഭിക്കുന്നവർ 1,60,000 റിയാൽ അഥവാ 30 ലക്ഷം ഇന്ത്യൻ രൂപയിലധികം പാരിതോഷികം നൽകുമെന്ന് കുടുംബം അറിയിച്ചു. ളാഫിലിൻ്റെ 21 ആം വയസ്സിലുള്ള ചിത്രമാണു ഇതോടൊപ്പം ഉള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
