സൂര്യഗ്രഹണം; സൗദിയിൽ സ്കൂളുകൾ ആരംഭിക്കുന്ന സമയത്തിൽ മാറ്റം
റിയാദ്: വ്യാഴാഴ്ച സൂര്യഗ്രഹണം സംഭവിക്കുമെന്നതിനാൽ സൗദിയിലെ സ്കൂളുകളും കോളേജുകളും ആരംഭിക്കുന്ന സമയത്തിൽ മാറ്റം വരുത്തി.

വ്യാഴാഴ്ച രാവിലെ എട്ട് മണി മുതലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയെന്ന് അധികൃതർ അറിയിച്ചു.

വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണു വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾ ആരംഭിക്കുന്നത് വൈകിപ്പിക്കാൻ തീരുമാനമെടുത്തത്.
വ്യാഴാഴ്ച സൗദി സമയം രാവിലെ 05.30 മുതൽ 07.45 വരെയായിരിക്കും സൂര്യഗ്രഹണം സംഭവിക്കുക. കേരളത്തിൽ ഇന്ത്യൻ സമയം രാവിലെ 8 നും 11.15 നും ഇടയിലായിരിക്കും ഗ്രഹണം സംഭവിക്കുക.
സൗദിക്കൊപ്പം ഖത്തർ, യു എ ഇ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യ, ഇന്തൊനേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക എന്നിവിടങ്ങളിലും ഗ്രഹണം സംഭവിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
