Tuesday, November 26, 2024
Saudi ArabiaTop Stories

സൗദി മരുഭൂമിയുടെ സൗന്ദര്യം ആസ്വദിച്ച് ജപ്പാൻ പ്രധാനമന്ത്രി; ഒട്ടകപ്പുറത്തേറി ഭാര്യ

റിയാദ്: അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെക്ക് സൗദി അറേബ്യ സമ്മാനിക്കുന്നത് അവിസമരണീയ മുഹൂർത്തങ്ങൾ.

കഴിഞ്ഞ ദിവസം റിയാദിൽ എത്തിയ ജപ്പാൻ പ്രധാന മന്ത്രി സല്മാൻ രാജാവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അൽ ഉലയിലേക്ക് തിരിക്കുകയായിരുന്നു.

അൽ ഉലയിൽ കഴിഞ്ഞ രാത്രി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനോടൊപ്പം ജപ്പാൻ പ്രധാനമന്ത്രി ചർച്ചകൾ നടത്തുന്ന ചിത്രം സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമായിരുന്നു.

അൽ ഉലയിലെ മദായിൻ സ്വാലിഹിലെ ചരിത്ര പ്രധാന കേന്ദ്രങ്ങൾ ജപ്പാൻ പ്രധാനമന്ത്രിയും ഭാര്യയും പരിവാരങ്ങളും സന്ദർശിച്ചു.

അൽ ഉലയുടെ ചരിത്ര പ്രാധാന്യങ്ങളെക്കുറിച്ച് ജപ്പാൻ പ്രധാനമന്ത്രിക്ക് സൗദി ചരിത്രകാരന്മാർ വിശദീകരിച്ചു നൽകി. ജപ്പാൻ പ്രധാനമന്ത്രിയുടെ ഭാര്യ ഒട്ടകപ്പുറത്തേറി സഞ്ചാരം നടത്തുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്