അഞ്ഞൂറോളം മദ്യക്കുപ്പികളുമായി സ്വദേശി യുവാവ് സൗദിയിൽ പിടിയിൽ
വാദി ദവാസിർ: സൗദിയിലെ വാദി ദവാസിറിൽ 479 മദ്യക്കുപ്പികളുമായി സ്വദേശി യുവാവ് പിടിയിലായി. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തവയായിരുന്നു മദ്യക്കുപ്പികൾ.

അസ്സഹ്ർ സെൻ്റർ പട്രോളിംഗ് സംഘമായിരുന്നു വാഹനത്തിനകത്ത് ഇത്രയുമധികം മദ്യക്കുപ്പികൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

പതിവ് റോഡ് സുരക്ഷാ പരിശോധനകൾക്കിടയിലായിരുന്നു പട്രോളിംഗ് സംഘം നജ്രാൻ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ശ്രദ്ധിച്ചത്.
സംശയം തോന്നി കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ നിർത്താതിരുന്നപ്പോൾ പോലീസ് പിന്തുടർന്ന് നിർത്തിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ മദ്യക്കുപ്പികൾ കണ്ടെത്തുകയും പ്രതിയെയും വാഹനവും നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിനു കൈമാറുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
