Monday, September 23, 2024
Top StoriesU A E

യു എ ഇയിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചു

അബുദാബി: യു എ ഇയിൽ ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധിച്ചതായി യു എ ഇ മിനിസ്റ്റ്രി ഒഫ് ഹെൽത്ത് ആൻ്റ് പ്രിവൻഷൻ അറിയിച്ചു.

ലോകാര്യോഗ സംഘടനാ നിർദ്ദേശപ്രകാരമുള്ള പതിവ് പരിശോധനകളിലാണു 37 കാരനായ ഒരു ചൈനക്കാരനു കൊറോണ ബാധിച്ചിട്ടുള്ളതായി സ്ഥിരീകരിക്കപ്പെട്ടത്.

ചൈനക്കാരൻ്റെ നില ഇപ്പോൾ തൃപ്തികരമാണ്. അതേ സമയം യു എ ഇയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം ഇത് വരെ 9 ആയിരിക്കുകയാണ് .

നേരത്തെ കൊറോണ ബാധ സ്ഥിരീകരിച്ചവരിൽ 2 പേർ പൂർണ്ണ സുഖം പ്രാപിച്ചു. 6 പേർ ഇപ്പോഴും നിരീക്ഷണത്തിൽ കഴിയുകയാണ്.

പകർച്ച വ്യാധികൾ തടയുന്നതിനായി അതി ശക്തമായ മോണിറ്ററിംഗ് സംവിധാനമാണ് യു എ ഇയിൽ നിലവിലുള്ളതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്