Monday, September 23, 2024
Saudi ArabiaTop Stories

മക്കയിൽ ഇന്ത്യക്കാരൻ സുജൂദിലായ നിലയിൽ മരിച്ചു

മക്ക: നമസ്ക്കാരത്തിനിടയിൽ സുജൂദിലായ നിലയിൽ ഇന്ത്യൻ തീർത്ഥാടകൻ മരിച്ചു. മക്കയിലെ ജബലുന്നൂറിൽ അൽസലാം മസ്ജിദിൽ അസർ നമസ്ക്കാരത്തിനിടെയായിരുന്നു തീർഥാടകൻ മരിച്ചത്.

60 കാരനായ തീർഥാടകൻ അസർ നമസ്ക്കാരത്തിലെ രണ്ടാമത്തെ റകഅത്തിൽ സുജൂദിലേക്ക് പോയെങ്കിലും പിന്നീട് എഴുന്നേൽക്കുകയുണ്ടായില്ല.

സംഭവം ശ്രദ്ധയിൽ പെട്ട പള്ളിയിലുണ്ടായിരുന്ന മറ്റു ആളുകൾ പ്രാഥമിക ശുശ്രൂഷകൾ നൽകാൻ ശ്രമിക്കുകയും റെഡ് ക്രസൻ്റിനെ വിവരമറിയിക്കുകയും ചെയ്തു.

റെഡ് ക്രസൻ്റ് വളണ്ടിയേഴ്സ് സംഭവസ്ഥലത്തെത്തുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഹാർട്ടറ്റാക്കായിരുന്നു മരണകാരണമെന്നാണു റിപ്പോർട്ട്.

ജബലുന്നൂർ മല കയറുന്നതിനും ഹിറാ ഗുഹ സന്ദർശനത്തിനുമായിരുന്നു ഏതാനും ദിവസങ്ങൾക്ക് മുംബ് ഉംറക്കെത്തിയ ഈ തീർഥാടകൻ ജബലുന്നൂർ ഡിസ്റ്റ്രിക്കിൽ എത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്