സൗദിയിൽ നിങ്ങൾക്ക് ഏതെങ്കിലും വിമാനക്കംബനികളിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടോ? എങ്കിൽ നഷ്ടപരിഹാരം ലഭിക്കാൻ വകുപ്പുണ്ട്
ജിദ്ദ : യാത്രക്കാരുമായുള്ള കരാറുകൾ ലംഘിച്ചതിന്റെ പേരിൽ സൗദിയിൽ പ്രവർത്തിക്കുന്ന വിവിധ വിമാനക്കംബനികൾക്ക് സൗദി വ്യോമായാന വകുപ്പ് ചുമത്തിയത് 65 മില്യൺ റിയാലിലധികം തുകയുടെ പിഴ. 2018-19 ലെ കണക്കാണിത്.

പിഴ സംഖ്യ വിമാനക്കമ്പനികളിൽ നിന്ന് ഈടാക്കി യാത്രക്കാർക്ക് നൽകുകയാണു ചെയ്യുക. യാത്രക്കാർക്കുള്ള സേവനങ്ങളിൽ ഭംഗം വരുത്തിയതിനാണു ഇത്രയും തുക വിവിധ വിമാനക്കംബനികൾ യാത്രക്കാർക്ക് നൽകേണ്ടി വന്നത്.

ഏറ്റവും കൂടുതൽ തുക നഷ്ട പരിഹാരം ഈടാക്കിയിട്ടുള്ളത് ലഗേജുകൾ നഷ്ടപ്പെട്ടതോ കേടു വന്നതോ വൈകിയതോ ആയ കേസുകൾക്കാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നഷ്ടപരിഹാരത്തുക നൽകുന്നതിൽ രണ്ടാം സ്ഥാനത്തുള്ളത് വിമാനം വൈകിയതിനും മൂന്നാം സ്ഥാനത്തുള്ളത് വിമാനം കാൻസൽ ചെയ്തതിനുമാണ്.
സൗദി വ്യോമയാന വകുപ്പിന്റെ വെബ്‌സൈറ്റ് ആയ gaca.gov.sa ൽ യാത്രക്കാർക്കുള്ള അവകാശങ്ങൾ വ്യക്തമാക്കുന്നുണ്ട്. 8001168888 എന്ന നംബരിൽ യാത്രക്കാർക്ക് പരാതികൾ ബോധിപ്പിക്കാവുന്നതാണെന്നും അധികൃതർ ഓർമ്മപ്പെടുത്തുന്നു. പരാതികൾ നൽകിയാൽ നഷ്ടപരിഹാരം ലഭിക്കുമെന്നതിൻ്റെ തെളിവാണു ഇത്രയും തുക പിഴ ഈടാക്കിയതായുള്ള അധികൃതരുടെ അറിയിപ്പ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
