തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ തീയേറ്ററുകളിൽ പ്രദർശനം നിർത്തി വെച്ചു

ജിദ്ദ: കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സൗദിയിലെ തീയേറ്ററുകളിൽ സിനിമാ പ്രദർശനം നിർത്തി വെച്ചു.

മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ സിനിമാ പ്രദർശനങ്ങൾ ഉണ്ടാകുന്നതല്ലെന്നും സൗദി പബ്ളിക് മീഡിയ അതോറിറ്റി അറിയിച്ചു.

രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ പരിഗണിച്ചാണു സിനിമാ പ്രദർശനങ്ങൾ നിർത്തി വെക്കുന്നതിനു അധികൃതർ തീരുമാനിച്ചിട്ടുള്ളത്.

രാജ്യത്തെ കൊറോണ വ്യാപിക്കുന്നത് തടയുന്നതിനായി സൗദി അധികൃതർ നിരവധി ക്രമാനുഗതമായ നിർദ്ദേശങ്ങളും തീരുമാനങ്ങളുമാണു കൈക്കൊള്ളുന്നത്.

വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരിൽ നിന്നും കൊറോണ വൈറസ് രാജ്യത്തെത്തുന്നത് തടയാനായി നിലവിൽ 50 ഓളം രാജ്യങ്ങളിലേക്കാണു സൗദി അറേബ്യ താത്ക്കാലിക യാത്രാ വിലക്കേർപ്പെടുത്തിയിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്