തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

കൊറോണ: സുഖം പ്രാപിച്ചവരിൽ ഇന്ത്യക്കാരനും

ദുബായ്: യുഎഇയിൽ ഇന്ന് മൂന്ന് പേർക്ക് കൂടി കൊറോണ വൈറസിൽ നിന്ന് മോചനം. ഇതോടെ ഇമറാത്തിൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം ഇരുപത്തി മൂന്നായി.

രണ്ട് യുഎഇ പൗരന്മാരും ഒരു ഇന്ത്യൻ പൗരനുമാണ് ഇന്ന് സുഖം പ്രാപിച്ചത്. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം (MOHAP) ആണ് ഇക്കാര്യം അറിയിച്ചത്.

മുൻകരുതലിന്റെ ഭാഗമായി അൽ ഐൻ മൃഗശാല മാർച്ച് 15 മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

അബുദാബിയിൽ എല്ലാ നിശാക്ലബ്ബുകളും അടച്ചിടാനും തീരുമാനമുണ്ട്. സാംസ്കാരിക വിനോദ സഞ്ചാര വകുപ്പാണ് ഉത്തരവിട്ടത്. വിവിധ എമിറേറ്റുകളിൽ ഹുക്ക വലിക്കുന്ന കേന്ദ്രങ്ങൾക്കും വിലക്കുണ്ട്.

ഇതുവരെ രാജ്യത്ത് 85 നു മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊറോണയെ നേരിടാൻ ശക്തമായ പ്രതിരോധമാർഗ്ഗങ്ങളാണ് യു എ ഇ ഗവൺമെന്റ് കൈക്കൊള്ളുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group