Wednesday, September 25, 2024
Saudi ArabiaTop Stories

വിനോദ സഞ്ചാരികൾക്ക് വിസ കാലാവധി നീട്ടി നൽകും: സൗദി

കോവിഡ് 19 ന്റെ പാശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെ സൗദിയിൽ കുടുങ്ങിയ വിനോദ സഞ്ചാരികൾക്ക് പ്രതീക്ഷയേകി ടൂറിസം മന്ത്രാലയം.

വിലക്ക് ഏർപ്പെടുത്തിയതോടെ കുടുങ്ങിയ വിനോദ സഞ്ചാരികൾക്ക് വിസയുടെ കാലാവധി നീട്ടി നൽകുമെന്നാണ് സൗദി ടൂറിസം മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.

പുതുക്കിയ മെഡിക്കൽ ഇൻഷുറൻസും മതിയായ ഫീസും സഹിതം വിസ കാലാവധി നീട്ടാനുള്ള അപേക്ഷയാണ് നൽകേണ്ടത്.

വിനോദ സഞ്ചാരികൾ ഇതിനായി ഏറ്റവും അടുത്തുള്ള ജവാസാത്ത് ഓഫീസിൽ നേരിട്ട് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് 992 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.

അപേക്ഷ ലഭിക്കുന്ന പക്ഷം നിലവിലുള്ള വിസയുടെ അതേ കാലയളവിലേക്കായിരിക്കും വിസ പുതുക്കി നൽകുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q