Sunday, November 24, 2024
QatarTop Stories

പൊതു ഇടങ്ങളിൽ ഒത്തുകൂടുന്നതിനു വിലക്കേർപ്പെടുത്തി ഖത്തർ

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, പൊതു ഇടങ്ങളിൽ ഒത്തുകൂടുന്നതിനു ഖത്തറിൽ വിലക്കേർപ്പെടുത്തി. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇന്ന് മുതൽ നിയമങ്ങൾ ലംഘിച്ച് പൊതു ഇടങ്ങളിൽ ഒത്തുകൂടുന്നവരെ പിടികൂടാൻ മൊബൈൽ പട്രോളിംഗ് സംഘം സജീവമാകുമെന്ന് ക്രൈസിസ് മാനേജ്മെന്റ് സുപ്രീം കമ്മിറ്റി വാക്താവ് ലു‌‌ൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാദർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഉത്തരവ് ലംഘിക്കുന്നവരെ കുറിച്ച് അറിയിക്കാൻ രാജ്യത്ത് നംബർ നിലവിൽ വന്നു. 4457 9999 എന്ന നംബറിൽ ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാമെന്ന് അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa