തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

പ്രകാശത്തിൽ കുളിച്ച് ആളനക്കമില്ലാതെ മദീന പട്ടണം; കർഫ്യൂ രാവിൽ നിന്നുള്ള ദൃശ്യങ്ങൾ കാണാം

വെബ്ഡെസ്ക്: കർഫ്യൂ സമയം നീട്ടിയ ശേഷമുള്ള മദീനാ നഗരത്തിൻ്റെ രാത്രി കാല ദൃശ്യങ്ങൾ അറബ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

പ്രകാശത്തിൽ കുളിച്ച് നിൽക്കുന്ന നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഒരു ആളനക്കമോ വാഹനങ്ങളോ ഇല്ലാത്ത അവസ്ഥയിലുള്ള ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

സുരക്ഷാ വിഭാഗങ്ങളുടെ ഏതാനും വാഹനങ്ങൾ മാത്രമേ അങ്ങിങ്ങായി കാണപ്പെടുന്നുള്ളൂ.

മദീനയിലെ ജനങ്ങൾ കർഫ്യൂ തീരുമാനവുമായി പുർണ്ണമായും സഹകരിച്ചതിൻ്റെ ഫലമാണു കാണാൻ സാധിക്കുന്നത്.

മക്ക, മദീന, റിയാദ് തുടങ്ങിയ നഗരങ്ങൾക്ക് മാത്രം കർഫ്യൂ സമയം വൈകുന്നേരം 3 മുതൽ ആരംഭിക്കുന്ന നിയമം കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്