ശനിയാഴ്ച സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴക്കും പൊടിക്കാറ്റിനും സാധ്യത
ജിദ്ദ: ശനിയാഴ്ച സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
അൽ ജൗഫ്, നോർത്തേൺ ബോഡർ, ഹായിൽ, ഖസീം, ഈസ്റ്റേൺ റീജ്യൺ, റിയാദിൻ്റെ ചില ഭാഗങ്ങൾ, മദീന, ജിസാൻ്റെ ഉയർന്ന ഭാഗങ്ങൾ, അസീർ, അൽബാഹ, നജ്രാൻ തുടങ്ങിയ ഭാഗങ്ങളിൽ മഴ അനുഭവപ്പെട്ടേക്കും.
അൽജൗഫ്, നോർത്തേൺ ബോഡർ, ഹായിൽ, ഖസീം, ഈസ്റ്റേൺ പ്രൊവിൻസ്, റിയാദ്, മക്ക, മദീന എന്നിവിടങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടാനും സാധ്യതയുണ്ട്.
ശനിയാഴ്ച വാദി ദവാസിറിൽ ഉയർന്ന താപനിലയായിരിക്കും രേഖപ്പെടുത്തുക. 39 ഡിഗ്രിയായിരിക്കും വാദി ദവാസിറിലെ താപനില.
അതേ സമയം തുറൈഫ്, അൽബാഹ, ഖുറയാത്ത്, എന്നിവിടങ്ങളിൽ താപനില കുറവായിരിക്കും. ഈ പ്രദേശങ്ങളിൽ താപ നില 12 ഡിഗ്രി വരെ എത്തും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
