കേരളത്തിൽ ആദ്യ കോവിഡ് മരണം; മരണപ്പെട്ടത് മട്ടാഞ്ചേരി സ്വദേശി.
കേരളത്തില്‍ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം ചുള്ളിക്കല്‍ സ്വദേശിയായ 69 കാരനാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിക്കാണ് മരണം. മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു.
പൂര്‍ണമായ സുരക്ഷാക്രമീകരണങ്ങളോടെ മൃതദേഹം സംസ്കരിക്കുമെന്ന് മന്ത്രി സുനില്‍ കുമാര്‍ അറിയിച്ചു.
ദുബൈയില്‍ നിന്ന് കടുത്ത ന്യൂമോണിയയോടെയാണ് ഇദ്ദേഹം നാട്ടിൽ എത്തിയത്. തുടര്‍ന്ന് കളമശ്ശേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വീട്ടിൽ ഐസൊലേഷനിൽ കഴിയവെ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ 22 ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെവെച്ചാണ് മരണപ്പെടുന്നത്. ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്ത സമ്മര്‍ദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശാസ്ത്രക്രിയക്കും വിധേയനായിരുന്നു.
ഇദ്ദേഹത്തിന്റെ ഭാര്യയും നിലവില്‍ ചികിത്സയിലാണ്. മറ്റുരോഗികളുടെ നില തൃപ്തികരമാണ് എന്നാണ് ലഭിക്കുന്ന വിവരം. ഇദ്ദേഹത്തെ എയർപോർട്ടിൽ നിന്ന് കൊണ്ടുവന്ന ഡ്രൈവറും ചികിത്സയിലാണ്.
കളമശ്ശേരി മെഡിക്കൽ കോളേജിൽ 14 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ അഞ്ചുപേർ ബ്രിട്ടീഷ് പൗരന്മാരാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
