Saturday, November 16, 2024
Saudi ArabiaTop Stories

സൗദിയിൽ 6 കൊറോണ മരണം കൂടി; സുഖപ്പെടുന്നവരുടെ എണ്ണം കുത്തനെ കൂടുന്നു

റിയാദ്: രാജ്യത്ത് പുതുതായി 157 പേർക്ക് കൂടി കൊറോണ കോവിഡ് 19 വൈറസ് ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു. ഇതോടെ സൗദിയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 1720 ആയി ഉയർന്നു.

പുതുതായി കൊറോണ ബാധിച്ചവരിൽ ഒരാൾക്ക് യാത്രയുമായി ബന്ധപ്പെട്ടും ബാക്കിയുള്ളവർക്ക് നേരത്തെ വൈറസ് ബാധിച്ചവരുമായി ഇടപഴകിയതു മൂലവുമാണു വൈറസ് ബാധിച്ചത്.

പുതുതായി 6 പേരാണു കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്. ഇതോടെ സൗദിയിലെ ആകെ കൊറോണ മരണം 16 ആയി ഉയർന്നു.

അതേ സമയം രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായിട്ടുള്ളത്. പുതുതായി 99 പേർക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 264 ആയി ഉയർന്നിരിക്കുകയാണ്.

മദീനയിൽ 78, മക്കയിൽ 55, റിയാദിൽ 7, ഖതീഫിൽ 6, ജിദ്ദയിലും ഹുഫൂഫിലും 3 വീതം, തബൂക്കിലും ത്വാഇഫിലും 2 വീതം, അൽ ഹനാകിയയിൽ 1 എന്നിങ്ങനെയാണു പുതുതായി വൈറസ് ബാധിച്ചവരുടെ വിവരങ്ങൾ.

ആഗോള തലത്തിൽ വൈറസ് ബാധിതരുടെ എണ്ണം ഇത് വരെ 8,82,068 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 1,85,067 പേർക്ക് രോഗ മുക്തി ലഭിച്ചപ്പോൾ മരണ സംഖ്യ 44,136 ആണ്.

വൈറസ് വ്യാപനം തടയുന്നതിനായി ശക്തമായ നടപടികളാണു അറബ് രാജ്യങ്ങൾ സ്വീകരിച്ച് പോരുന്നത്. കാര്യങ്ങൾ ഓരോ ദിവസവും സൂക്ഷമമായി നിരീക്ഷിച്ച് ആവശ്യമായ പുതിയ നടപടികൾ അധികൃതർ നടപ്പാക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്