ജോലിക്ക് യാത്ര ചെയ്യുന്നവർ കമ്പനിയിൽ നിന്നുള്ള കത്ത് കരുതണം; റോയൽ ഒമാൻ പോലീസ്
മസ്‌കറ്റ്: ജോലിസ്ഥലത്തേക്ക് പോകേണ്ട സ്വകാര്യ മേഖലയിലെ ജീവനക്കാർ അവരുടെ കമ്പനിയിൽ നിന്നുള്ള കത്ത് നിർബന്ധമായും കയ്യിൽ കരുതണമെന്ന് റോയൽ ഒമാൻ പോലീസ്.
പ്രൈവറ്റ് കമ്പനിയിലേക്ക് ജോലിക്ക് പോകേണ്ട വിദേശികളും സ്വദേശികളും, കമ്പനി ലെറ്റർഹെഡിൽ അവരുടെ ജോലിയുടെ സ്വഭാവവും ജീവനക്കാരുടെ വിശദാംശങ്ങളും വിശദീകരിക്കുന്ന ഒരു ലെറ്റർ നിർബന്ധമായും കയ്യിൽ കരുതിയിരിക്കണമെന്നാണ് റോയൽ ഒമാൻ പോലീസിന്റെ ഉത്തരവ്.
വിദേശികളും സ്വദേശികളും അവരുടെ ഐഡി കാർഡുകൾ എല്ലായ്പ്പോഴും കൈവശം വയ്ക്കണമെന്നും ആർഒപി അധികൃതർ പറഞ്ഞു.
അടുത്ത രണ്ട് ദിവസത്തേക്ക് മസ്കറ്റ് ഗവർണറേറ്റിലേക്കും മസ്കറ്റിൽ നിന്ന് പുറത്തേക്കും യാത്ര ചെയ്യുന്നവർക്ക് നിയന്ത്രണത്തിൽ അയവുണ്ടായിരിക്കും. എന്നിരുന്നാലും, അധികാരികൾ ഏർപ്പെടുത്തിയിരിക്കുന്ന ചട്ടങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അത് ലംഘിക്കുന്നത് നിയമപ്രകാരം ശിക്ഷാർഹമാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa