മക്കയിലും മദീനയിലും കർഫ്യൂ 24 മണിക്കൂറാക്കി.
മക്കയിലും മദീനയിലും ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ കർഫ്യു 24 മണിക്കൂർ നേരത്തേക്കാക്കി. ഇതോടെ മക്കയിലേക്കും പ്രവേശിക്കാനോ പുറത്ത് കടക്കാനോ കഴിയില്ല.
ഭക്ഷ്യ വിതരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രം പ്രവേശനാനുമതിയുണ്ട്. ഇവർക്ക് വിലക്ക് ബാധകമല്ല. ഭക്ഷണ വസ്തുക്കൾ വിൽക്കുന്ന കേന്ദ്രങ്ങൾ, പെട്രോൾ പാമ്പുകൾ, ബാങ്ക് സർവീസുകൾ തുടങ്ങിയവ പ്രവർത്തിക്കും.
മക്കയിലും മദീനയിലും ഉള്ളവർക്ക് ഭക്ഷണ സാധനങ്ങൾ വാങ്ങുന്നതിനും, ആശുപത്രിയിലേക്ക് പോവുന്നതിനും രാവിലെ ആറ് മാണി മുതൽ വൈകീട്ട് മൂന്ന് മണിവരെ അനുവദിക്കും.
എന്നാൽ ഭക്ഷണ സാധനങ്ങൾ വാങ്ങാനും, ആശുപത്രികളിലേക്കും വാഹനത്തിൽ പോകുന്നവർക്ക് ഡ്രൈവറെ കൂടാതെ ഒരാളെ മാത്രമേ വാഹനത്തിൽ കൊണ്ടുപോവാൻ അനുവാദമുള്ളൂ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa