പ്രവാസികൾക്ക് യു എ ഇ യിലേക്കുള്ള പ്രവേശന നിരോധനം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി.
അബുദാബി: വ്യാഴാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് യുഎഇ റസിഡൻസ് വിസ കൈവശമുള്ള എല്ലാ വിദേശ പൗരന്മാരുടെയും രാജ്യത്തേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎഇ തീരുമാനിച്ചു.
കോവിഡ് -19 പാൻഡെമിക് വ്യാപനം തടയുന്നതിന്റെ ഭാഗമായും രാജ്യത്തെ നിലവിലുള്ള വിദേശികളും സ്വദേശികളും അടങ്ങുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായിട്ടാണ് ഈ നടപടി.
സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനാണ് ഈ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതെന്ന് വിദേശകാര്യ, മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
നിലവിൽ യു എ ഇ ക്ക് പുറത്തുള്ള യു എ ഇ വിസയുള്ളവർ, അത്യാവശ്യ ഘട്ടങ്ങളിൽ യു എ ഇ യിലേക്ക് തിരിച്ചുവനായി തുടങ്ങിയ തവാജൂദി സർവീസിൽ രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa