സൗദിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി.
ജിദ്ദ: കൊല്ലം പുനലൂർ സ്വദേശിനിയായ നഴ്സിനെ സൗദി അറേബ്യയിലെ അബഹയിൽ മരിച്ച നിലയിൽ കണ്ടെത്തി.
അബഹയിൽ മറ്റേണിറ്റി ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ലിജി സീമോൻ ആണ് മരണപ്പെട്ടത്. 31 വയസ്സായിരുന്നു.
ഇവർ രണ്ട് മാസം മുൻപാണ് നാട്ടിൽ പോയി മടങ്ങിയത്. അല്പകാലമായി വിഷാദരോഗത്തിനു ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങളും അലട്ടിയിരുന്നു.
ഭർത്താവ് സിബി ബാബു അബഹയിൽ വർക്ക് ഷോപ്പ് ജീവനക്കാരനാണ്. ഭർത്താവിനും ഏക മകൾ ഇവാനക്കും കൂടെയാണ് താമസം.
മാതാവ്: ലിസ്സി, പിതാവ്: സീമോൺ, സഹോദരി: സിജി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa