തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മലയാളിയുടെ കുത്തേറ്റ് മലയാളി മരിച്ചു

ദമാം: സൗദിയിലെ ദമാമിലെ റാക്കയിൽ ഒരേ റൂമിൽ താമസിക്കുന്ന മലയാളികൾ തമ്മിലുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. മറ്റൊരാൾ പരിക്കേറ്റ് ആശുപത്രിയിലാണ്.

ഖോബാറിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനായ തിരുവനന്തപുരം-വിഴിഞ്ഞം സ്വദേശി സന്തോഷ് പീറ്ററാണു കുത്തേറ്റ് മരിച്ചത്. 34 വയസ്സയിരുന്നു. സന്തോഷിൻ്റെ കൂടെ പരിക്കേറ്റ തിരുവല്ല സ്വദേശി ജിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരുടെ കൂടെ താമസിക്കുന്ന കൊല്ലം സ്വദേശി സക്കീറായിരുന്നു കൊലപാതകം നടത്തിയത്. ഇയാളെ സൗദി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിസ്സാര കാരണങ്ങളുടെ പേരിലായിരുന്നു വഴക്ക് ആരംഭിച്ചത്. വഴക്ക് മൂത്തപ്പോൾ കൂടെയുള്ളവർ ഇരുവരെയും മാറ്റി നിർത്തിയിരുന്നു. എന്നാൽ അരയിൽ കരുതിയ കത്തിയെടുത്ത് സകീർ സന്തോഷിനെ നെഞ്ചിൽ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണു ജിജുവിനു പരിക്കേറ്റത്.

സംഭവത്തെത്തുടർന്ന് റൂമിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പോലീസ് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. മൊബൈൽ ഓഫ് ചെയ്ത് മുങ്ങി നടക്കാൻ ശ്രമിച്ച പ്രതിയെ വെള്ളിയാഴ്ച ഉച്ചക്ക് കോബാർ കോർണീഷിൽ നിന്നായിരുന്നു പോലീസ് പിടികൂടിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്