ഈ മൂന്ന് ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ സൗദിയിലെ എത് ആശുപത്രികളിലും ഇഖാമ പോലുമില്ലാതെ കയറിച്ചെല്ലാം
ജിദ്ദ: കൊറോണ കോവിഡ്19 വ്യാപനം തടയുന്നതിൻ്റെ ഭാഗമായി പൊതു ജനങ്ങൾക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ സഹായത്തോടെ പൊതു സുരക്ഷാ വിഭാഗവും ബോധ വത്ക്കരണ സന്ദേശങ്ങൾ പ്രസിദ്ധപ്പെടുത്തി.
ശക്തമായ പനി, ശ്വാസ തടസ്സം, ചുമ തുടങ്ങിയ കൊറോണ രോഗ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അടുത്തുള്ള ആശുപത്രിയെ സമീപിക്കാനാണു സന്ദേശത്തിൽ ആവശ്യപ്പെടുന്നത്.
സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും ചികിത്സ സൗജന്യമായി ലഭ്യമാകും. ഇഖാമ കാണിച്ച് കൊടുക്കൽ നിർബന്ധമില്ല.
അതേ സമയം നിയമ ലംഘകർക്കും ചികിത്സക്കായി ആശുപത്രിയെ സമീപിക്കാം. നിയമ ലംഘകർക്കെതിരെ സ്വീകരിക്കുന്ന ഒരു തരത്തിലുള്ള നിയമ നടപടിയും ഇവർക്കെതിരെ സ്വീകരിക്കുകയുമില്ല.
സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ പ്രത്യേക ഉത്തരവ് പ്രകാരമായിരുന്നു കൊറോണ ചികിത്സകൾ നിയമ ലംഘകരായ വിദേശികൾക്കടക്കം സൗജന്യമായി നൽകിത്തുടങ്ങിയത്.
വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശ പ്രകാരം ദിവസവും ആവശ്യമായ നിയന്ത്രണങ്ങൾ നടപ്പാക്കുകയാണു അധികൃതർ.
രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലേക്കും പ്രവേശന വിലക്കും വിവിധ പട്ടണങ്ങളിലേക്ക് പ്രവേശന വിലക്കും കർഫ്യൂവും കൂടാതെ ചില ഡിസ്റ്റ്രിക്കുകൾ തന്നെ ഐസൊലേഷനിലാക്കിയുമെല്ലാം പ്രതിരോധ നടപടികൾ മുന്നോട്ട് പോകുകയാണ്.
സൗദിയിൽ കൊറോണ മരണം ഇത് വരെ 29 ആയിട്ടുണ്ട്. അതേ സമയം 420 രോഗികൾ സുഖം പ്രാപിച്ചിട്ടുണ്ടെന്നത് ഏറെ ആശ്വാസം പകരുന്നുണ്ട്.
വൈറസ് പകരുന്നത് തടയുന്നതിനു പൊതു ഇടങ്ങളിൽ കൂടിച്ചേരുന്നത് ഒഴിവാക്കണമെന്നും വീടുകളിൽ തന്നെ കഴിയണമെന്നും ബന്ധപ്പെട്ടവർ നിരന്തരം ഓർമ്മപ്പെടുത്തുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
