മതനിന്ദ: സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ ഇന്ത്യൻ മാനേജർക്ക് പണിപോയി
അബുദാബി: ഫേസ്ബുക്കിൽ ഇസ്ലാം മതത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിട്ട ഇന്ത്യക്കാരന് കിട്ടിയത് എട്ടിന്റെ പണി.
അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ഫിനാൻഷ്യൽ മാനേജരായി ജോലി ചെയ്യുന്നയാൾക്കാണ് സോഷ്യൽ മീഡിയാ ദുരുപയോഗം മൂലം ജോലി പോയത്.
ഇസ്ലാമോഫോബിയ പടർത്തുന്ന തരത്തിൽ പോസ്റ്റിട്ട ഇയാൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വ്യാജവീഡിയോ പരാമർശിച്ച് ഇന്ത്യയിലെ മുസ്ലിംകൾ തുപ്പിക്കൊണ്ട് കൊറോണ പടർത്തുന്നു എന്ന് ഗ്രാഫിക് ചിത്രം സഹിതമായിരുന്നു ഇയാളുടെ പോസ്റ്റ്.
പോസ്റ്റ് ശ്രദ്ധയിൽ പെട്ടവർ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. വൈറലായ പോസ്റ്റ് കമ്പനി അധികൃതരുടെ ശ്രദ്ധയിൽ പെട്ടതാണ് ഇയാൾക്ക് വിനയായത്. തുടർന്ന് കമ്പനി അധികൃതർ ഇയാൾക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയായിരുന്നു.
ഇയാളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി കമ്പനി അധികൃതർ അറിയിച്ചു. യുഎഇ നിയമമനുസരിച്ചുള്ള ശിക്ഷ ഇയാൾക്ക് ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa