ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

പൂർണ്ണമായും കർഫ്യൂ ഏർപ്പെടുത്താത്ത മേഖലകളിൽ ടാക്സി സർവീസ് പുനരാരംഭിക്കാൻ രാജാവ് അനുമതി നൽകി

റിയാദ്: കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി സൗദി അധികൃതർ റദ്ദാക്കിയിരുന്ന ടാക്സി സേവനം ഭാഗികമായി പുനരാരംഭിക്കാൻ സല്മാൻ രാജാവിൻ്റെ അനുമതി. പൂർണ്ണമായും കർഫ്യൂ ഏർപ്പെടുത്താത്ത മേഖലകളിലെ ആപുകൾ ഉപയോഗിച്ചുള്ള ടാക്സി സർവീസിനാണു അനുമതി.

പുർണ്ണമായും കർഫ്യൂ ഏർപ്പെടുത്താത്ത സ്ഥലങ്ങളിൽ രാവിലെ 6 മുതൽ വൈകുന്നേരം 3 മണി വരെയാണു നിലവിൽ കർഫ്യൂവിനു ഇളവുള്ളത്.

ടാക്സി ഡ്രൈവർമാർക്ക് ആപുകൾ വഴിയുള്ള ഓർഡറുകൾ ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്നതിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. ഇത് കൊറോണക്കാലത്ത് മാത്രമായിരിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വൈകാതെ പ്രഖ്യാപിക്കും.

യാത്രക്കാരുടെയും ഡ്രൈവർമാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് പ്രത്യേക വർക്ക് ടീമും നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്ന് സൗദി ഗതാഗത മന്ത്രി എഞ്ചിനീയർ സ്വാലിഹ് ബിൻ നാസിർ അൽ ജാസിർ അറിയിച്ചു. ജനറൽ ട്രാൻസ്പോർട്ടേഷൻ അതോറിറ്റി ഈ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ സൗദിയിലെ ടാക്സി, വിമാന, ട്രെയിൻ, ബസ് ഗതാഗത സർവീസുകൾ കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ് പ്രകാരം നിർത്തലാക്കിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്