വിദ്വേഷ പ്രചരണം: മാപ്പ് പറഞ്ഞ് മലയാളി വ്യവസായി.
മലയാളി വ്യവസായി മത വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് വിവാദത്തിൽ. ഇസ്ലാമിക്ഫോബിയ പ്രചരിപ്പിക്കുന്ന രീതിയിൽ കോവിഡ് വൈറസ് പ്രചരിപ്പിക്കുന്നതിനെ കുറിച്ചുള്ള ചിത്രമടക്കമുള്ള കവിത പോസ്റ്റ് ചെയ്താണ് വ്യവസായി കുടുങ്ങിയത്.
ഏരീസ് ഗ്രൂപ്പ് മേധാവിയും സിനിമാ സംവിധായകനുമായ സോഹൻ റോയ് ആണ് വിവാദ നായകൻ. ഇദ്ദേഹം മതവിശ്വാസികളാണ് കോവിഡ് പരത്തുന്നതെന്ന രീതിയിൽ കവിത ട്വീറ്റ് ചെയ്യുകയായിരുന്നു.
ഇത് സംഘ പരിവാർ ഏറ്റെടുത്തതോടെയാണ് ഇദ്ദേഹത്തിനു പിടി വീണത്. ഇതിനെ തുടർന്ന് സോഹൻ റോയിയെ അറസ്റ്റ് ചെയ്യണമെന്നും നടപടി വേണമെന്നും ആവശ്യം ശക്തമായി.
നിസാമുദ്ദീനെ പരാമർശിക്കുന്ന ഹാഷ്ടാഗോടെ ഉള്ള കവിതയിൽ പള്ളിയിൽ നിന്ന് വരുന്ന മതവിശ്വാസികളുടെ ഗ്രാഫിക് ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ അദ്ദേഹം ഇന്ന് സോഷ്യൽ മീഡിയയിൽ ഖേദ പ്രകടനം നടത്തി. കവിത പ്രത്യേക മത വിഭാഗത്തെ ഉദ്ദേശിച്ചല്ലെന്നും എന്നാൽ ഇതിൽ ഉൾപ്പെടുത്തിയ ഗ്രാഫിക് മറ്റൊരാളാണ് തയ്യാറാക്കിയത് , അതിനാൽ വന്ന തെറ്റിദ്ധാരണകളിൽ ക്ഷമ ചോദിക്കുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
വർഗീയ വിദ്വേഷം പുലർത്തുന്ന പോസ്റ്റുകൾക്കെതിരെ യുഎഇ ശക്തമായ നടപടികളാണ് കൈകൊള്ളുന്നത്. ഈ അടുത്തയിടെ രണ്ട് പേർക്ക് യുഎഇ യിൽ ജോലി നഷ്ടപ്പെട്ടിരുന്നു.
ഡാം സിനിമയുടെ സംവിധായകനും നിർമാതാവുമായ ഇദ്ദേഹം വർഷങ്ങളായി യുഎഇ യിൽ ബിസിനസ് നടത്തിവരികയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa