ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

റിയാദിൽ കവർച്ച നടത്തിയ പാകിസ്ഥാനികൾ പിടിയിൽ

റിയാദ്: റിയാദിൽ ഒരു റിയൽ എസ്റ്റേറ്റ് ഓഫീസിൽ നിന്നും പണമടങ്ങിയ സേഫ് കവർച്ച ചെയ്ത പാകിസ്ഥാനികളെ സുരക്ഷാ വിഭാഗം പിടി കൂടി.

കവർച്ചാ സംഘത്തിൽ 6 പേരായിരുന്നു ഉണ്ടായിരുന്നത്. റിയാദ് നഗര മധ്യത്തിലെ ഒരു റിയൽ എസ്റ്റേറ്റ് ഓഫീസിലാണു കവർച്ച നടന്നത്.

30,000 ത്തോളം റിയാൽ സൂക്ഷിച്ചിരുന്ന ഇരുംബ് സേഫാണു സംഘം കവർച്ച ചെയ്തത്. അതിൽ മറ്റു കംബനി ഒഫീഷ്യൽ പേപറുകളും ഉണ്ടായിരുന്നു.

ഇവർ കവർച്ച ചെയ്യുന്ന രംഗം കാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തതിനു പിറകേ സുരക്ഷാ വിഭാഗം പ്രതികളെ പിടി കൂടുകയായിരുന്നു.

പ്രതികളിൽ നിന്ന് 23,000 റിയാൽ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ നടപടിക്രമങ്ങൾക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്