കാരുണ്യം വിതറി ഖത്തർ റെഡ് ക്രസന്റ്; പത്ത് രാജ്യങ്ങൾക്ക് സഹായം.
ദോഹ: ലോകത്തെ കോവിഡ് വ്യാപന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി (ക്യു.ആര്‍.സി.എസ്) ധനസമാഹരണം ആരംഭിച്ചു.
പത്തു രാജ്യങ്ങള്‍ക്കായി 34 ദശലക്ഷത്തിന്റെ മെഡിക്കല്‍ സഹായങ്ങളാണ് ക്യു.ആര്‍.സി.എസ് പ്രഖ്യാപിച്ചിട്ടുള്ളത്.
മാനുഷികമായ പ്രവർത്തനങ്ങൾ ദുരന്ത മേഖലകളിൽ ഏറ്റവും പ്രധാനമാണ്. ലോകത്തെ മിക്ക രാജ്യങ്ങളേയും ബാധിക്കുന്ന അടിയന്തിര സാഹചര്യങ്ങളില്‍, ആദ്യം പ്രതികരിച്ചവരാണ് ക്യു.ആര്‍.സി.എസ്. ഏത് പ്രതിസന്ധിയെയും ഉടനടി കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്കാവുമെന്നും ക്യു.ആര്‍.സി.എസ് സെക്രട്ടറി ജനറല്‍ അലി ബിന്‍ ഹസ്സന്‍ അല്‍ ഹമ്മാദി പറഞ്ഞു.
ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, എത്യോപ്യ, സുഡാന്‍, മാലി, ഇറാഖ്, യമന്‍, സിറിയ, ഫലസ്തീന്‍, സൊമാലിയ എന്നീ രാജ്യങ്ങളിലായി അൻപത് ലക്ഷത്തിലധികം ആളുകൾക്ക് ഇതിന്റെ ഗുണഫലം ലഭിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa