തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലെ 5 പട്ടണങ്ങളിലെ ചില ഡിസ്റ്റ്രിക്കുകളിൽ കർഫ്യൂ 24 മണിക്കൂറും തുടരും

ജിദ്ദ: സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ ഉത്തരവ് പ്രകാരം രാജ്യമെങ്ങും കർഫ്യൂ ഭാഗികമായി ഒഴിവാക്കിയെങ്കിലും മക്കയടക്കം ചില പട്ടണങ്ങളിലെ വിവിധ ഡിസ്റ്റ്രിക്കുകളിൽ കർഫ്യൂ പൂർണ്ണമായും തുടരും

മക്കാ പട്ടണത്തിനു പുറമെ മക്കയിലെ അജ്യാദ്, മസാഫി, മിസ്ഫല, അൽ ഹുജൂൻ, അനകാസ, ഹൂഷ് ബകർ എന്നീ ഐസൊലേഷൻ ഏർപ്പെടുത്തിയ ഡിസ്റ്റ്രിക്കുകളിൽ 24 മണിക്കൂർ കർഫ്യൂ തുടരും.

ജിദ്ദയിലെ കിലോ14 സൗത്ത്, കിലോ14 നോർത്ത്, മഹ്ജർ, ഗുലൈൽ, അൽഖുറയാത്, കിലോ 13, പെട്രോമിൻ തുടങ്ങിയ ഡിസ്റ്റ്രിക്കുകളിലും 24 മണിക്കൂർ കർഫ്യൂ തുടരും.

മദീനയിലെ അശുറൈബാത്, ബനീ ളഫർ, ഖർബാൻ, അൽ ജുമുഅ, ജുസ്ഉ മിനൽ അസ്കാൻ, ബനീ ഖദ്റ എന്നിവിടങ്ങളിലും 24 മണിക്കൂർ കർഫ്യൂവിനു മാറ്റമുണ്ടാകില്ല.

ദമാമിലെ ഹയ്യുൽ അഥീർ, അൽ അഹ്സയിലെ അൽ ഫൈസലിയ, ഫാളിലിയ തുടങ്ങിയ ഡിസ്റ്റ്രിക്കുകളിലും കർഫ്യൂ മുഴുവൻ സമയവും തുടരും. കർഫ്യൂ തുടരുന്ന മുഴുവൻ ഡിസ്റ്റ്രിക്കുകളിൽ നെരത്തെ ഹോം ഐസൊലേഷൻ നിർബന്ധമാക്കിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്