കൊറോണ; സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം ദിവസം തോറും കൂടിവരുന്നു ; ഇന്ന് 5 മരണം 1,325 പുതിയ രോഗികൾ.
റിയാദ്: സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ ബാധിതരുടെ എണ്ണം ദിവസം തോറും കൂടിവരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളതിൽ മാത്രം 1,325 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ രോഗികളുടെ എണ്ണം ഇതോടെ 21,402 ആയി ഉയർന്നു.
2,953 പേർ ഇതുവരെ കൊറോണ ബാധയിൽ നിന്നും മുക്തരായിട്ടുണ്ട്. പുതുതായി രോഗത്തിൽ നിന്നും മുക്തരായവർ 169 പേരാണ്. രോഗമുക്തി നേടിയവരുടെ എണ്ണം ഇന്നലെത്തേതിൽ നിന്നും കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.
എല്ലാ ദിവസത്തെയും പോലെ ഇന്നും പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ പേർ മക്കയിലാണ്, 356 പേർ. മദീനയിൽ 225 ഉം, ജിദ്ദയിൽ 224 ഉം, റിയാദിൽ 203 ഉം കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
5 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടത്. ഇതോടെ രോഗം സ്ഥിരീകരിച്ചതിന് ശേഷം സൗദിയിൽ മരണപ്പെട്ടവരുടെ എണ്ണം 157 ആയി.
മദീനയിലും, ജിദ്ദയിലും ഇന്നലത്തെ അപേക്ഷിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം കുറവാണ്. എന്നാൽ റിയാദിലും മക്കയിലും രോഗികളുടെ എണ്ണം വർധിക്കുകയാണ് ഉണ്ടായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa