കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു.
ജിദ്ദ: കോവിഡ് 19 ബാധിച്ച് സൗദി അറേബ്യയിൽ മലയാളി മരിച്ചു. മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി മുഹമ്മദ് മുസ്ലിയാർ എന്ന ഇപ്പു മുസ്ലിയാർ ആണ് മരണപ്പെട്ടത്.
മക്കയിലെ ഹിറ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി കെ എം സി സി പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ രംഗത്തുണ്ട്.
ഭാര്യ: കുഞ്ഞിക്കദിയാമു ഹജ്ജുമ്മ, മക്കൾ: യാസിർ അറഫാത്ത്, ഖലീലു സമാൻ, ശാക്കിർ, ഫാത്തിമ ഫഖരിയ്യ, സാറാബീവി, സഫ്ന, സഹദിയ.
ഇന്ന് മക്കയിൽ മാത്രം കോവിഡ് ബാധിതരായവർ 356 പേരാണ്. 1325 പേർക്ക് ഇന്ന് സൗദിയിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്. രാജ്യത്ത് അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിൽ അഞ്ചും വിദേശികളാണ്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 21,402 ആയി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa