തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ കോവിഡ് ബാധയിൽ നിന്നും മുക്തരായവരുടെ എണ്ണം 9,120 ആയി; 1,701 പുതിയ രോഗികൾ.

ജിദ്ദ: സൗദിയിൽ കോവിഡ് ബാധയിൽ നിന്നും മുക്തരാവുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരുന്നു. തുടർച്ചയായി മൂന്നാം ദിവസവും ആയിരത്തിനു മുകളിൽ രോഗികൾ സുഖം പ്രാപിച്ചു. 1,322 പേരാണ് ഇന്ന് സുഖം പ്രാപിച്ചത്. ഇതോടെ സൗദിയിൽ കോവിഡ് ബാധയിൽ നിന്നും മുക്തരായവരുടെ ആകെ എണ്ണം 9,120 ആയി.

1,701 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ 87 ശതമാനം പുരുഷന്മാരും 13 ശതമാനം സ്ത്രീകളുമാണ്. രോഗം ബാധിച്ചവരിൽ 78 ശതമാനവും വിദേശികളാണ്. 26,083 കേസുകളാണ് നിലവിൽ സജീവമായിട്ടുള്ളത്. ഇതിൽ 141 പേരുടെ നില ഗുരുതരമാണ്.

35, 432 പേർക്കാണ് സൗദയിൽ ഇത് വരെ കൊറോണ ബാധിച്ചത്. 418,722 ടെസ്റ്റുകൾ നടത്തിയതിൽ നിന്നാണ് ഇത്രയും പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചത്.

ജിദ്ദ, മദീന, മക്ക എന്നിവിടങ്ങളിൽ നിന്നാണ് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ജിദ്ദയിൽ 373 ഉം, മദീനയിൽ 308 ഉം, മക്കയിൽ 246 ഉം കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്.

229 പേരാണ് രാജ്യത്ത് ഇത് വരെ കൊറോണ ബാധിച്ച് മരിച്ചത്. ഒരു സ്വദേശിയും ഒൻപത് വിദേശികളുമടക്കം 10 മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group